കൊല്ലം: ക്വാറി വിഷയത്തിൽ സർക്കാർ എന്തെങ്കിലും വിജ്ഞാപനം ഇറക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് റവന്യു മന്ത്റി ഇ.ചന്ദ്രശേഖരൻ കൊല്ലത്ത് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളിയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. 1964 ലെ നിയമം ഭേദഗതി ചെയ്ത് ക്വാറിക്ക് അനുമതി കൊടുക്കാൻ തീരുമാനിച്ചിട്ടില്ല. നിയമം ഭേദഗതി ചെയ്യാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണു നടപടി സ്വീകരിച്ചത്. അതു തടഞ്ഞത് താനാണ്. നിലവിലെ പ്രക്യതി സാഹചര്യങ്ങൾ മനസിലാക്കി മാത്രമേ പുതിയ ക്വാറികൾ അനുവദിക്കുകയുള്ളുവെന്നും മന്ത്റി പറഞ്ഞു.