കൊല്ലം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിപുലമായ ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം 9 ന് വൈകിട്ട് നാലിന് കൊല്ലം ബീച്ചിൽ മന്ത്റി ജെ മേഴ്സിക്കുട്ടി അമ്മ നിർവഹിക്കും. എം മുകേഷ് എം എൽ എ അദ്ധ്യക്ഷനാകും. എം പിമാർ, എം എൽ എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
ജില്ലാതല ഓണാഘോഷം 8 മുതൽ 15 വരെ വിവിധ വേദികളിൽ നടക്കും. കൊല്ലം ബീച്ച്, ആശ്രാമം കുട്ടികളുടെ പാർക്ക്, 8 പോയിന്റ് ആർട്ട് കഫെ, അഞ്ചൽ ഉണർവ് സ്വയം സഹായ സംഘം, ദി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബ്, ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറി, കന്നേറ്റി ബോട്ട് ക്ലബ്, നീരാവിൽ നവോദയ ഗ്രന്ഥശാല എന്നിവിടങ്ങളിലാണ് പരിപാടികൾ.
8ന് വൈകിട്ട് ആറു മുതൽ അഞ്ചൽ ഉണർവ് സ്വയം സഹായ സംഘത്തിൽ തിരുവനന്തപുരം മെഗാ സോണറ്റ് അവതരിപ്പിക്കുന്ന ഫ്യൂഷൻ.
9 ന് കൊല്ലം ബീച്ചിൽ വൈകിട്ട് നാലു മുതൽ കരടികളിയും ആറിന് ജില്ലാതല ഓണംവാരാഘോഷം ഉദ്ഘാടനം, 6.30 മുതൽ അഫ്സലും സംഘവും നയിക്കുന്ന ഗാനമേള . 10ന് വൈകിട്ട് നാലുമുതൽ അറിവ് നാടൻ പാട്ട് സമിതി നയിക്കുന്ന നാടൻ പാട്ടും ആറു മുതൽ ആശ്രാമം ഉണ്ണികൃഷ്ണൻ നയിക്കുന്ന ഗാനമേളയും.
അന്ന് വൈകിട്ട് അഞ്ചിന് 8 പോയിന്റ് ആർട്ട് കഫെയിൽ വിൽ കലാമേളയും ആശ്രാമം കുട്ടികളുടെ പാർക്കിൽ വൈകിട്ട് 6ന് വിജയശ്രീ ആട്സ് ക്ലബ് നയിക്കുന്ന ഗാനമേളയും കന്നേറ്റി ബോട്ട് ക്ലബ്ബിൽ മാരായിമുട്ടം ജോണിയുടെ കഥാപ്രസംഗവും നടക്കും.
11ന് കൊല്ലം ബീച്ചിൽ വൈകിട്ട് 7ന് എ.എം.എൻ ഇവന്റ്സ് നയിക്കുന്ന മെഗാ ഷോയും ആശ്രാമം കുട്ടികളുടെ പാർക്കിൽ വൈകിട്ട് 6 ന് തിരുവനന്തപുരം ആലാപിന്റെ ഗാനമേളയും പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബിൽ കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന അമ്മ എന്ന നാടകവും നടക്കും. വൈകിട്ട് ആറിന് 8 പോയിന്റ് ആർട്ട് കഫെയിൽ നാടൻപാട്ടും വൈകിട്ട് 5 ന് കന്നേറ്റി ബോട്ട് ക്ലബ്ബിൽ കണ്ണൂർ ഗ്രാമിക നാടൻ കലാസംഘത്തിന്റെ നാടൻ പാട്ടും നടക്കും.
12 ന് കൊല്ലം ബീച്ചിൽ വൈകിട്ട് ആറു മുതൽ തിരുവനന്തപുരം കലാകേരളയുടെ ഗാനമേള മണ്ണും മൈലാഞ്ചിയും, ആശ്രാമം കുട്ടികളുടെ പാർക്കിൽ വൈകിട്ട് 6ന് ഉഗ്രം ഉജ്ജലം വിസ്മയ കാഴ്ച്ചകളും 8 പോയിന്റ് ആർട്ട് കഫെയിൽ കൊല്ലം കഥകളി ക്ലബ്ബിന്റെ കഥകളിയും നടക്കും.13ന് വൈകിട്ട് ആറിന് 8 പോയിന്റ് ആർട്ട് കഫെയിൽ സീതകളി.
14 ന് കൊല്ലം ബീച്ചിൽ വൈകിട്ട് ആറു മുതൽ അനിതാ ഷേയ്ക്കും സംഘവും നയിക്കുന്ന ലൈവ് ബാന്റും ആശ്രാമം കുട്ടികളുടെ പാർക്കിൽ വൈകിട്ട് 6 ന് ഗാനമേളയും 8 പോയിന്റ് ആർട്ട് കഫെയിൽ വൈകിട്ട് ആറിന് കഥാപ്രസംഗവും ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറിയിൽ വൈകിട്ട് 7 മുതൽ ഓച്ചിറ നിലാവിന്റെ ഗാനമേളയും നടക്കും.
15 ന് ബീച്ചിൽ വൈകിട്ട് ആറു മുതൽ ബഡായി ബംഗ്ലാവ് ഫെയിം ആര്യ നയിക്കുന്ന മെഗാ ഷോയും ആശ്രാമം കുട്ടികളുടെ പാർക്കിൽ വൈകിട്ട് അഞ്ചിനും 8 പോയിന്റ് ആർട്ട് കഫെയിൽ രാത്രി 8 നും നീരാവിൽ നവോദയാ ഗ്രന്ഥശാലയിൽരാത്രി 8നും കൾച്ചറൽ ഡിപ്പാർട്ട്‌മെന്റ് പ്രോഗ്രാം നടക്കും.
ഓണഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഡി. റ്റി. പി. സി ജീവനക്കാരുടെ ഓണം ബോണസ് സംബന്ധിച്ച് തീരുമാനമായതായി ജില്ലാ സെക്രട്ടറി സന്തോഷ് അറിയിച്ചു.