കൊല്ലം: ചാപ്റ്റർ കോളേജിൽ ഓണക്കളികളും ഓണപ്പാട്ടുകളും ഓണസദ്യയുമായി ഓണാഘോഷം. മെഗാ അത്തപ്പൂക്കള മത്സരം, വടംവലി മത്സരം, ഓണപ്പാട്ടുകൾ, നാടൻകളികൾ, സദ്യ എന്നിവ നടന്നു. വിവിധ ബാച്ചുകളിലെ കുട്ടികൾ നാൽപത്തിനാല് പൂക്കളങ്ങൾ ഒരുക്കി. ഡയറക്ടർ ടി. മോഹനൻ, സൂസി മോഹൻ, പ്രിൻസിപ്പൽ വിഷ്ണു ശ്രീകുമാർ, എം.എസ്. ഗായത്രി, ബിജു കാഞ്ചൻ, അജികുമാർ, സതീഷ്കുമാർ, ഓമനക്കുട്ടൻപിള്ള, സന്തോഷ്കുമാർ, ജോൺ പി. മാത്യു എന്നിവർ നേതൃത്വം നൽകി.