photo
പ്രതികളെ സ്‌കൂളിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

കുണ്ടറ: കേരളപുരത്തിനുസമീപം സെന്റ് വിൻസന്റ് സ്‌കൂളിൽ നിന്ന് 5.6 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ പൊലിസ് പിടിയിലായി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ കുമാർ (28), അനിൽ (28) എന്നിവരാണ് പിടിയിലായത്. സംഘാംഗമായ ബൈജു ഒളിവിലാണ്. പൂയപ്പള്ളിയിലെ കടയിൽ മോഷണം നടത്തി ബൈക്ക് ഉപേക്ഷിച്ച് കടന്ന പ്രതികൾ പിടിയിലായപ്പോഴാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. കുണ്ടറയിലെ സ്‌കൂളിൽ നടത്തിയ മോഷണംകൂടാതെ കുണ്ടറയിലെ ഒരുവീട്ടിൽ നിന്ന് 135000 രൂപയും പത്ത് പവൻ സ്വർണവും കവർന്നത് ഇതേസംഘമാണെന്ന് പോലിസ് അറിയിച്ചു.

സ്‌കൂളിൽ മുപ്പതോളം കാമറകളുണ്ടായിരുന്നെങ്കിലും മോഷ്ടാക്കൾ ഹാർഡ് ഡിസ്‌ക് കൊണ്ടുപോയതിനാൽ മോഷണദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. പ്രതികളുമായി കുണ്ടറ പോലിസ് സ്‌കൂളിലും മോഷണം നടത്തിയ വീട്ടിലും തെളിവെടുപ്പ് നടത്തി.