photo
കുണ്ടറയിൽ സപ്ലൈകോ ഓണച്ചന്തയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കുന്നു

കുണ്ടറ: അഞ്ചുവർഷത്തേക്ക് നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിക്കില്ലെന്ന വാഗ്ദാനം സർക്കാർ പാലിച്ചതായി മന്ത്രി ജെ. മേഴ്‌​സിക്കുട്ടി അമ്മ പറഞ്ഞു. കുണ്ടറയിൽ സപ്ലൈകോ ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ച് വർഷമായി 13 നിത്യോപയോഗ സാധനങ്ങൾ മാവേലി, നീതി സ്‌​റ്റോറുകൾ വഴി വിലവർദ്ധനവില്ലാതെയാണ് നൽകിവരുന്നത്. കടംവാങ്ങിയാണെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ് സർക്കാർ. കുടിശ്ശികയില്ലാതെ പെൻഷൻ നൽകിവരുന്നു. 1978 കോടി രൂപയാണ് പെൻഷൻ നല്കുന്നതിന് വിനിയോഗിച്ചത്. ആറായിരത്തിലധികം കോടി രൂപയാണ് വിവിധയിനങ്ങളിലായി ഓണമാസം ജനങ്ങളുടെ കൈകളിലേക്കെത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. മുളവന രാജേന്ദ്രൻ, കെ.വൈ. ലാലൻ, യൂണിറ്റ് മാനേജർ രെഞ്ചു, ഡിപ്പോ മാനേജർ തുടങ്ങിയവർ സംസാരിച്ചു.