കൊല്ലം: അഞ്ചാലുംമൂട് സാന്ത്വനം സാംസ്കാരിക സമിതി യുടെയും കൊട്ടിയം കിംസ് ഹോസ്പിറ്റലി ന്റെയും നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിന്റെയും ഓണക്കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സമിതി പ്രസിഡൻറ് ശ്രീ എം എ റഷീദ് അധ്യക്ഷത വഹിച്ചു വി പി വിധു സ്വാഗതവും പിജി ഗോപാലകൃഷ്ണപിള്ള. ജെ അലോഷ്യസ്, ബൈജു മോഹൻ, കൊല്ലം കിംസ് ഹോസ്പിറ്റൽ കോഓഡിനേറ്റർ ശ്രീ വിവേക് എന്നിവർ ആശംസ അർപ്പിക്കുകയും വിപി സുരേഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു