paravur
പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബഡ്സ് റിഹാബിലിറ്രേഷൻ സെന്ററിൽ നടന്ന ഭിന്നശേഷി കലോത്സവവും കുടുംബസംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ 'സ്നേഹസംഗമം' ഭിന്നശേഷി കലോത്സവവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. ബി.ആർ.സിയിലെ കുട്ടികൾക്കുള്ള യൂണിഫോം വിതരണവും അദ്ദേഹം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി. ജയ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സജീവ്, ശോഭ, ഷീല, രത്‌നമ്മഅമ്മ, സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീരശ്മി സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈലജ നന്ദിയും പറഞ്ഞു.