പരവൂർ: പരവൂർ പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 പേർക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു. എസ്.ഐ. വി. ജയകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ പൊലീസ് സ്റ്റേഷൻ റൈറ്റർ ഷിനോദാസ് അദ്ധ്യക്ഷത വഹിച്ചു. സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ അനിൽകുമാർ, കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ എ.എസ്.ഐ ഷൂജ, ബീറ്റ് ഓഫീസർമാരായ ഹരിസോമൻ, ലീന, വാർഡ് കൗൺസിലർ ദീപ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.