ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്‌കൂളുകളിൽ 'കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ്' പദ്ധതിക്ക് തുടക്കമായി. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് മൈലക്കാട് യു.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പൗൾട്രി ക്ലബ് അംഗങ്ങളായ 50 കുട്ടികൾക്ക് 5 കോഴിക്കുഞ്ഞുങ്ങളും തീറ്റയും മരുന്നും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. സുധീർ അദ്ധ്യക്ഷത വഹിച്ചു.
കൊട്ടിയം വെറ്ററിനറി സർജൻ മോഹൻ, അയ്യപ്പൻപിള്ള, ഫിറോസ്, മായ, ദിവ്യ, നഹിയാൻ, നന്ദന തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ജി.എസ്. ആദർശ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഗിരിജാകുമാരി നന്ദിയും പറഞ്ഞു.