ഓടനാവട്ടം: കടയ്ക്കോട് കെ.എൻ.എസ് സെൻട്രൽ സ്കൂളിൽ 'അണ്ണാൻകുഞ്ഞും തന്നാലയത്' എന്ന പേരിൽ നിർദ്ധനർക്ക് പ്രതിമാസപെൻഷൻ നൽകുന്ന പദ്ധതിക്ക് തുടക്കമായി. വിവിധ പഞ്ചായത്തുകളിൽ പാലിയേറ്റീവ് കെയർ യൂണിറ്റിലെ അംഗങ്ങളായുള്ള പത്ത് പേർക്കാണ് പെൻഷൻ വിതരണം ചെയ്യുന്നതെന്ന് സ്കൂൾ മാനേജർ സതീഷ് സത്യപാലൻ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം കൊട്ടാരക്കര താലൂക്ക് ആശുപത്രി സർജൻ ഡോ. ഒ. വാസുദേവൻ നിർവഹിച്ചു. ഡോ. ദിവ്യ സതീഷ് പദ്ധതി വിശദീകരിച്ചു.