കൊല്ലം: ഓയൂർ ഓട്ടുമല വി.കെ റോക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ വിതരണം ചെയ്‌തു. അടുത്ത വർഷം വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. കഴിഞ്ഞ ദിവസം ഓട്ടുമല കാറ്റാടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വിവാഹ ധനസഹായം, ചികിത്സാ സഹായം, വീടുകളുടെ നവീകരണത്തിനുള്ള സഹായം, പഠന സഹായം, മഴക്കാല ദുരിതാശ്വാസ സഹായം എന്നിവയാണ് വിതരണം ചെയ്തത്. ജി.എസ്. ജയലാൽ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. വി.കെ. റോക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എം. ജ്യോതിഷ്, മാനേജിംഗ് ഡയറക്‌ടർ മഞ്ജു ജ്യോതിഷ്,
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം മോഹൻദാസ്, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ റാവുത്തർ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം വൈ. രാജൻ, ജില്ലാ പഞ്ചായത്തംഗം പി. ഗിരിജാ കുമാരി, പൂയപ്പള്ളി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.എസ്. പത്മകുമാർ, രാജശേഖരൻ, വെളിനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സനൽ, ബി.ജെ.പി ചാത്തന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി. അനിൽ, പൂയപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അനൂപ് കുമാർ, അനിൽകുമാർ അമ്പലക്കര, ആൾ കേരള കരിങ്കൽ ക്വാറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. വി.കെ. റോക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള 10 ലക്ഷവും പ്രവർത്തന മൂലധനത്തിൽ നിന്നുള്ള 10 ലക്ഷവും ഉപയോഗിച്ചാണ് ഫണ്ട് വിതരണം നടത്തിയത്.