photo
അഞ്ചൽ രചന ഗ്രാനൈറ്റ്സിന്റെ ഓണക്കോടി വിതരണം ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് നിർവഹിക്കുന്നു. കെ. യശോധരൻ, പരമേശ്വരൻകുട്ടി തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ രചന ഗ്രാനൈറ്റ്സിന്റെ വകയായി ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ 350 പേർക്ക് ഓണക്കോടിയും ഓണസദ്യയും നൽകി. ഓണക്കോടി വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് നിർവഹിച്ചു. ലയൺസ് ഇന്റർനാഷണൽ വൈസ് ഡിസ്ട്രിക്ട് ഗവർണർ പരമേശ്വരൻകുട്ടി മുഖ്യാതിഥിയായിരുന്നു. രചന ഗ്രാനൈറ്റ്സ് എം.ഡി. കെ. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് റീജിയണൽ ചെയർമാൻ തങ്കച്ചൻ, സോൺ ചെയർമാൻ പ്രസാദ് ആമ്പാടി, ശ്രീധരൻ, ദേവേന്ദ്രൻ, നിർമ്മല തുടങ്ങിയവർ സംസാരിച്ചു.