പത്തനാപുരം: സി.പി.എമ്മിലെ കെ.ബി. സജീവിനെ പത്തനാപുരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റായ എസ്. സജീഷ് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സജീവിന് ഏഴ് വോട്ടും കോൺഗ്രസിലെ എൻ. ബാലക്യഷ്ണന് മൂന്ന് വോട്ടും ലഭിച്ചു. പുനലൂർ ഡി.എഫ്.ഒ ഷാനവാസ് വരണാധികാരിയായിരുന്നു. പട്ടാഴി വടക്കേക്കര ഡിവിഷനിൽ നിന്നുള്ള അംഗമായ സജീവ് പത്തനാപുരം ഏരിയാ കമ്മിറ്റി അംഗവും പട്ടാഴി വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി എം. ബി. അൻസാറും തിരഞ്ഞെടുക്കപ്പെട്ടു.