suppp
കൊല്ലം എ.ആർ ക്യാമ്പിൽ പ്രവർത്തനമാരംഭിച്ച സപ്ളൈകോ ഓണം മേള ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സപ്ലൈകോയുടെ ഓണച്ചന്ത എ.ആർ ക്യാമ്പിൽ പ്രവർത്തനം ആരംഭിച്ചു. ഓണത്തിന്റെ ഡ്യൂട്ടി തിരക്കിനിടയിൽ കേരളാ ഗവ. സബ്സിഡി നിരക്കിൽ അനുവദിച്ച നിത്യോപയോഗ സാധനങ്ങൾ സേനാംഗങ്ങൾക്ക് വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കേരളാ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റിയുടെ ശ്രമഫലമായാണ് ക്യാമ്പിൽ ഓണച്ചന്ത തുടങ്ങിയത്.

നാല് ദിവസം നീണ്ടുനിൽക്കുന്ന ഓണം വിപണന മേളയുടെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് നിർവഹിച്ചു. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ആദ്യ വിൽപ്പന നടത്തി. കെ.പി.ഒ.എ പ്രസി‌ഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി പ്രശാന്തൻ സ്വാഗതം പറഞ്ഞു.

എ.സി.പി എസ്.ബി അനിൽകുമാർ, എ.സി.എ.ആർ രാജു, കെ.പി.ഒ.എ സംസ്ഥാന എക്സി. അംഗം കെ. സുനി, ജോ. സെക്രട്ടറി കെ. ഉദയൻ, സംസ്ഥാന സമിതി അംഗങ്ങളായ എം. ബദറുദ്ദീൻ, എച്ച്. സുരേഷ് കുമാർ, കെ.പി.എ ജില്ലാ പ്രസിഡന്റ് ആ‌ർ. അജിത് കുമാർ, സനോജ്, സിന്ദിർലാൽ എന്നിവർ പങ്കെടുത്തു.