കൊല്ലം: എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള സോണി ബി. തെങ്ങമം രക്ത ദാന കാമ്പയിൻ ജീവ സ്പർശത്തിന് തുടക്കമായി. ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടി ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . എ.ഐ.വൈ.എഫ് സിറ്റി കമ്മിറ്റി പ്രസിഡന്റ് എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വിനീത വിൻസെന്റ്, സി.പി. പ്രദീപ്, ജഗത് ജീവൻ ലാലി, ആർ. വിജയകുമാർ, അജ്മീൻ എം. കരുവ, രാജേഷ് ചിറ്റൂർ, നിസാം കൊട്ടിലിൽ, മിലൻ എം. മാത്യു, യു. കണ്ണൻ, സുരാജ് എസ്. പിള്ള, രജ്ജു , ആനന്ദ്, കണ്ണൻ അഖില തുടങ്ങിയവർ സംസാരിച്ചു . കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നടന്ന പരിപാടി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു.
പുനലൂർ താലൂക്കാശുപത്രിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ശ്യാംരാജ് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. സുധീർ അദ്ധ്യക്ഷത വഹിച്ചു, കെ. രാജശേഖരൻ, വി.എസ്. പ്രവീൺകുമാർ, ഡേവിഡ്, ഐ. മൺസൂർ, എസ്. അർഷാദ്, അനുപ് ഉമ്മൻ , വിഷ്ണു , അജീവാസ് ,ശരത് , അനീഷ എന്നിവർ നേതൃത്വം നൽകി.