ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കോവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സായം പ്രഭ പകൽ വീട്ടിൽ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങൾക്കായി പ്രത്യേക ഓണസദ്യയും ഓണക്കോടി വിതരണവും നടന്നു. ഗ്രാമ പഞ്ചായത്തംഗം അഡ്വ ടി. മോഹൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കൊച്ചു വേലു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. സ്വപ്ന, ജെ.പി.എച്ച്.എൻ ഷമീന, രാജു പി. കോവൂർ , അനീഷ്, എം.കെ. പ്രദീപ്, അനില, ബീന എന്നിവർ സംസാരിച്ചു . സാബു നൈനാൻ വർഗീസ് സ്വാഗതവും രാജി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാ മത്സരങ്ങൾ നടന്നു.