കൊല്ലം: വാശിയേറിയ വടംവലി മത്സരത്തിൽ കാണികളെ ആവേശത്തിലാഴ്ത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയും സംഘവും. ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചയത്തിൽ നടന്ന മത്സരമാണ് ആവേശം ഉണർത്തിയത്. ഉദ്യോഗസ്ഥർ മറുവശത്ത് ആഞ്ഞുപിടിച്ചെങ്കിലും ജനപ്രതിനിധികളുടെ മെയ്ക്കരുത്തിനെ മറികടക്കനായില്ല. ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ പരിപാടികളും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ, ജില്ലാ ആശുപത്രി സൂപ്രണ്ട് വസന്ത ദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഹൈസ്ക്കൂൾ അസിസ്റ്റന്റ് : അഭിമുഖം
കൊല്ലം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ അസിസ്റ്റന്റ് (മലയാളം മീഡിയം) ഫിസിക്കൽ സയൻസ് (ഡയറക്ട്) (കാറ്റഗറി നമ്പർ നമ്പർ: 227/16) തസ്തികയിലേക്കുള്ള അഭിമുഖം 18, 19, 20 തീയതികളിൽ കൊല്ലം പി എസ് സി ഓഫീസിൽ നടക്കും.