ശാസ്താംകോട്ട: 2018 ലെ പ്രളയത്തിൽ പൂർണമായി തകർന്ന മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വീട് പുനർ നിർമ്മിച്ചു നൽകി. വടക്കൻ മൈനാഗപ്പള്ളി അൻസാന മൻസിൽ നൗഷാദിന്റെ വീടാണ് സംസ്ഥാന സർക്കാർ നിർമ്മിച്ചു നൽകിയത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ താക്കോൽദാനം നിർവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി, തഹസിൽദാർ ജി. കെ. പ്രദീപ്, ഗ്രാമ പഞ്ചായത്തംഗം ബിന്ദു, വില്ലേജ് ഓഫീസർ ജെ. സലിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.