sathyarajan
സത്യരാജൻ

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. മരുതൂർക്കുളങ്ങര തെക്ക് വാലേൽ വീട്ടിൽ സത്യരാജനാണ് (58) മരിച്ചത്. ഇന്നലെ രാവിലെ ദേശീയപാതയിലെ പുതിയകാവ് ജംഗ്ഷനിലായിരുന്നു അപകടം.

വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന അടൂരിലെ സ്ഥാപനത്തിലേക്ക് പോകാൻ കരുനാഗപ്പള്ളിയിലേക്ക് വരികയായിരുന്ന സത്യരാജന്റെ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇയാൾ തൽക്ഷണം മരിച്ചു.

ഭാര്യ: സുധർമ്മ (സി.പി.എം കുലശേഖരപുരം ലോക്കൽ കമ്മിറ്റി അംഗം) മക്കൾ: ടിനു, ഗീതു.