കൊല്ലം: വനിതാ - ശിശു വികസന വകുപ്പിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സർക്കാർ ചിൽഡ്രൻസ് ഹോമിൽ നടന്ന ആഘോഷ പരിപാടി ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് എ.ആർ. കാർത്തിക ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ കുട്ടികൾക്ക് ഓണസന്ദേശം നൽകി. കുടുംബ ഭദ്രതയും കെട്ടുറപ്പും നഷ്ടമാകുന്ന ഇക്കാലത്ത് ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഇത്തരം ആഘോഷ ദിനങ്ങൾ മാറ്റണമെന്ന് കളക്ടർ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാകായിക പരിപാടികൾ, ഗാനമേള, മാജിക് ഷോ എന്നിവയും നടന്നു. ബാലാവകാശ കമ്മിഷൻ അംഗം സി.ജെ. ആന്റണി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സജിനാഥ്, വനിതാ - ശിശു വികസന ഓഫീസർ ഗീതാകുമാരി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ, ചിൽഡ്രൻസ് ഹോം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.