sndp
കൊ​​​ല്ലം​ ​ശാ​​​ര​​​ദാ​​​മ​ഠം​ ​ന​​​വ​​​രാ​​​ത്രി​ ​മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന്റെ​ ​ആ​​​ലോ​​​ച​​​നാ​ ​സ​​​മ്മേ​​​ള​​​നം​ ​എ​​​സ്.​എ​ൻ​ ​ട്ര​​​സ്റ്റ് ​ട്ര​​​ഷ​​​റ​ർ​ ​ഡോ.​ ​ജി.​ ​ജ​​​യ​​​ദേ​​​വ​ൻ​ ​ഉ​​​ദ്​​ഘാ​​​ട​​​നം​ ​ചെ​​​യ്യു​​​ന്നു.​ ​എ​ൻ.​ ​രാ​​​ജേ​​​ന്ദ്ര​ൻ,​ ​ഡോ.​ ​ആ​ർ.​ ​സു​​​നി​ൽ​​​കു​​​മാ​ർ,​ ​ഡോ.​ ​കെ.​ ​അ​​​നി​​​രു​​​ദ്ധ​ൻ,​ ​ആ​​​നേ​​​പ്പി​ൽ​ ​എ.​ഡി.​ ​ര​​​മേ​​​ഷ് ​എ​​​ന്നി​​​വ​ർ​ ​സ​​​മീ​​​പം

കൊല്ലം: ഭക്തിയെ വാണിജ്യവൽക്കരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ദേവാലയങ്ങൾ വിവാദ മേഖലകളായി മാറുമ്പോൾ ദേവാലയ ദർശനത്തിന്റെ പ്രസക്തി ഏറുകയാണെന്ന് എസ്.എൻ. ട്രസ്റ്റ് ട്രഷറർ ‌ഡോ. ജി. ജയദേവൻ പറഞ്ഞു. കൊല്ലം ശാരദാമഠം നവരാത്രി മഹോത്സവത്തിന്റെ ആലോചനാ സമ്മേളനം ശ്രീനാരായണ വനിതാ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ, ശ്രീനാരായണ ട്രസ്റ്റ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എസ്. നിഷ, ഷീലാ നളിനാക്ഷൻ, ഇരവിപുരം സജീവൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, ബി. പ്രതാപൻ, ജി.ഡി. രാഖേഷ് എന്നിവർ സംസാരിച്ചു. ആനേപ്പിൽ എ.ഡി. രമേഷ് സ്വാഗതവും മുണ്ടയ്ക്കൽ രാജീവൻ നന്ദിയും പറഞ്ഞു.