കൊട്ടിയം: മണക്കാട് ഡിവിഷനിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുവാനും ഓടകൾ വൃത്തിയാക്കാനും അടിയന്തര നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ വടക്കേവിള മേഖലാ ഓഫീസിലെ ചാർജ് ഓഫീസറെ ഉപരോധിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പൊലീസ് പ്രതിഷേധക്കാരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും വിളക്കുകൾ പ്രകാശിപ്പിക്കുവാൻ നടപടി ഉണ്ടാകുമെന്ന ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിക്കുകയുമായിരുന്നു. കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ്, ബ്ലോക്ക് സെക്രട്ടറി അഫ്‌സൽ ബാദുഷ, ഷാ സലിം, ഉനൈസ്, ബിജു തോപ്പിൽ, അൻസാർ, ഷിഹാബുദീൻ എന്നിവർ നേതൃത്വം നൽകി.