കൊട്ടിയം: കേരളാ കശുഅണ്ടി വികസന കോർപ്പറേഷന്റെ കൊട്ടിയത്തെ ഫാക്ടറി വളപ്പിൽ തൊഴിലാളികൾ കൃഷി ചെയ്ത് വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറികളും മരച്ചീനിയും വിൽപ്പനയ്ക്ക്. മാർക്കറ്റ് വിലയെക്കാളും കുറഞ്ഞ നിരക്കിലാണ് ഫാക്ടറിയുടെ മുന്നിൽ സജ്ജമാക്കിയ കേന്ദ്രത്തിൽ പച്ചക്കറികൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. അമര, തക്കാളി, വെണ്ട, പാവൽ, പച്ചമുളക്, വാഴക്കൂമ്പ് തുടങ്ങി ഒട്ടേറെ ഇനങ്ങൾ ഇവിടെ ലഭ്യമാണ്. ഓരോ ദിവസവും രാവിലെ വിളവെടുക്കുന്ന പച്ചക്കറികളാണ് വിൽപ്പന നടത്തുന്നത്.