milma
തൊടിയൂർ നോർത്ത് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ ബോണസ് വിതരണ സമ്മേളനം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ് ആവശ്യപ്പെട്ടു. തൊടിയൂർ നോർത്ത് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ ഈ വർഷത്തെ കർഷകർക്കുള്ള ബോണസ് വിതരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാൽവില വർദ്ധനവ് ക്ഷീരകർഷകർക്ക് ഗുണകരമാകുന്ന വിധം ആയിരിക്കുമെന്നും ക്ഷീരകർഷകർ ഉൽപ്പാദിപ്പിക്കുന്ന പാൽ സമയ നഷ്ടം വരുത്താതെ സഹകരണ സംഘങ്ങളിൽലെത്തിച്ചാൽ ഗുണമേന്മയുള്ള പാൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊടിയൂർ നോർത്ത് ക്ഷീരോഷപ്പാദക സഹകരണ സംഘം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ അദ്ധ്യക്ഷത വഹിച്ചു. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ കെ. രാജശേഖരൻ ബോണസ് വിതരണം നിർവഹിച്ചു. മുൻ പ്രസിഡന്റ് കെ. ശശിധരൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ എസ്.ബി. മോഹനൻ, ബി. സത്യദേവൻ പിള്ള, ജനാർദ്ദനൻ, രാജു തോമസ്, രമ, റഷീദാ ബീവി, വത്സല എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി മീനു സ്വാഗതവും ഡയറക്ടർ ബോർഡ് മെമ്പർ എ. തങ്ങൾകുഞ്ഞ് നന്ദിയും പറഞ്ഞു.