കൊല്ലം: കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറിയിലെ ചർച്ചാവേദിയുടെ ഉദ്ഘാടനം കവി ചവറ കെ.എസ്. പിള്ള നിർവഹിച്ചു. വായനശാലകളിലെ ചർച്ചകളിൽ നിന്നാണ് പ്രതിഭകൾ രൂപമെടുത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ആർ.എസ്. രാജീവ് അദ്ധ്യക്ഷനായിരുന്നു. കെ.പി. സജിനാഥ്, പി.കെ. അനിൽകുമാർ, രാജു ഡി. മംഗലത്ത്, എസ്.ആർ. അജിത്, പി.എസ്. സുരേഷ്, ജയൻ മഠത്തിൽ, എ. സതീശൻ എന്നിവർ പങ്കെടുത്തു. പി.എസ്. സുരേഷിന്റെ 'റാന്തലിൻ തിരി താഴ്‌ത്തി കാത്തിരുന്ന അമ്മമാർ' എന്ന പുസ്‌തകം പി.കെ. അനിൽകുമാർ അവതരിപ്പിച്ചു.