f
കരടിയും പുലിയുമിറങ്ങി... ഓണത്തിന് ആർപ്പോ വിളിച്ച് കൊല്ലം

 ജില്ലയിലെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും

കൊല്ലം: ജില്ലയിലെ ഓണം വാരാഘോഷത്തിന് കൊല്ലം ബീച്ചിൽ ഇന്ന് (തിങ്കൾ) തുടക്കമാകും. വൈകിട്ട് നാലിന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി ബീച്ച് ശുചീകരണവും മണൽ ചിത്ര രചനയും നടത്തും. എട്ട് കേന്ദ്രങ്ങളിലായി 15 വരെയാണ് ഓണം വാരാഘോഷം നടക്കുക. ചെറുതും വലുതുമായ യൂത്ത് ക്ലബ്ബുകളുടെയും കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ പുലികളും കരടികളും ഓണ വരവറിയിച്ച് നാട്ടിലിറങ്ങി തുടങ്ങി. പതിവ് ഓണാഘോഷങ്ങൾക്ക് പുറമെ കരടികളിയെ സജീവമാക്കാൻ കരടികളി മത്സരങ്ങൾ സംഘടിപ്പിക്കുന്ന ക്ലബ്ബുകളും ജില്ലയിലുണ്ട്.


 ജില്ലയിലെ ആഘോഷ വേദികൾ

1-കൊല്ലം ബീച്ച്

2-ആശ്രാമം ചിൽഡ്രൻസ് പാർക്ക്

3- ആശ്രാമം 8 പോയിന്റ് ആർട് കഫേ

4- അഞ്ചൽ ഉണർവ് സ്വയം സഹായ സംഘം

5- ദി പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്ബ്

6- ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറി

7- കന്നേറ്റി ബോട്ട് ക്ലബ്

8- നീരാവിൽ നവോദയ ഗ്രന്ഥശാല

ഇന്ന്

കൊല്ലം ബീച്ചിൽ വൈകിട്ട് 4 മുതൽ കരടികളി. തുടർന്ന് വാരാഘോഷം ഉദ്ഘാടനം. 6.30 മുതൽ ഗാനമേള

 നാളെ (ചൊവ്വ)

1-കൊല്ലം ബീച്ചിൽ വൈകിട്ട് നാല് മുതൽ നാടൻ പാട്ട്, ആറു മുതൽ ഗാനമേള.

2- ആശ്രാമം 8 പോയിന്റ് ആർട് കഫേയിൽ വൈകിട്ട് 5 മുതൽ വിൽ കലാമേള

3-ആശ്രാമം ചിൽഡ്രൻസ് പാർക്കിൽ വൈകിട്ട് 6ന് ഗാനമേള

4- കന്നേറ്റി ബോട്ട് ക്ലബ്ബ് വൈകിട്ട് 6ന് കഥാപ്രസംഗം

 തിരുവോണത്തിന്

1- കൊല്ലം ബീച്ചിൽ രാത്രി ഏഴിന് മെഗാ ഷോ

2- ആശ്രാമം കുട്ടികളുടെ പാർക്കിൽ വൈകിട്ട് 6ന് ഗാനമേളയും

3-പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്ബിൽ വൈകിട്ട് 6ന് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം 'അമ്മ'

4- ആശ്രാമം 8 പോയിന്റ് ആർട് കഫേയിൽ വൈകിട്ട് നാടൻപാട്ട്

5- കന്നേറ്റി ബോട്ട് ക്ലബ്ബിൽ വൈകിട്ട് 5ന് നാടൻപാട്ട്

 അവിട്ടത്തിന്

1- കൊല്ലം ബീച്ചിൽ വൈകിട്ട് 6ന് ഗാനമേള

2- ആശ്രാമം കുട്ടികളുടെ പാർക്കിൽ വൈകിട്ട് ആറിന് ഉഗ്രം ഉജ്ജലം വിസ്‌മയ കാഴ്ചകൾ

3- ആശ്രാമം 8 പോയിന്റ് ആർട് കഫേയിൽ വൈകിട്ട് കഥകളി

 ചതയ ദിനത്തിൽ

1- വൈകിട്ട് ആറിന് ആശ്രാമം 8 പോയിന്റ് ആർട് കഫേയിൽ സീതകളി

 സെപ്റ്റംബർ 14 ശനി

1- ബീച്ചിൽ വൈകിട്ട് ആറ് മുതൽ ലൈവ് ബാന്റ്

2- ആശ്രാമം കുട്ടികളുടെ പാർക്കിൽ വൈകിട്ട് ആറിന് ഗാനമേള

3- ആശ്രാമം 8 പോയിന്റ് ആർട് കഫേയിൽ വൈകിട്ട് ആറിന് കഥാപ്രസംഗം

4- ചാത്തിനാംകുളം പീപ്പിൾള്‍സ് ലൈബ്രറിയിൽ വൈകിട്ട് ഏഴിന് ഗാനമേള

 സെപ്റ്റംബർ 15 ഞായർ

1- ബീച്ചിൽ വൈകിട്ട് ആറ് മുതൽ ബഡായി ബംഗ്ലാവ് ഫെയിം ആര്യയുടെ മെഗാ ഷോ

2- മറ്റ് കേന്ദ്രങ്ങളിൽ സാംസ്‌കാരിക പരിപാടികളും കൂട്ടായ്‌മകളും നടക്കും