trinity
ഐ.സി.എസ്.ഇ/ഐ.എസ്.സി കേരള റീജിയൺ ദക്ഷിണ മേഖലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു. റവ. ഡോ. സിൽവി ആന്റണി,​ ഫാ. റൊണാൾഡ് എം. വർഗീസ്,​ മേഴ്സി ഗോമസ്,​ രഘുകുമാർ എന്നിവർ സമീപം

കൊല്ലം: ട്രിനിറ്റി ലൈസിയത്തിൽ നടന്ന ഐ.സി.എസ്.ഇ/ഐ.എസ്.സി കേരള റീജിയൺ ദക്ഷിണ മേഖലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ട്രിനിറ്റി ലൈസിയം പ്രിൻസിപ്പൽ ഫാ. റൊണാൾഡ് എം. വർഗീസ് സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ മേഴ്സി ഗോമസ്, കൊല്ലം കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് രഘുകുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നായി അൻപതോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.