photo
ഓണം വിപണിയുടെ ആദ്യ വല്പന ആർ.രാമചന്ദ്രൻ എം.എൽ.എ നഗരസഭാ ചെയർപേഴ്ൺ എം.ശോഭനക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: നഗരസഭയുടെ മുൻ വശത്ത് കുടുംബശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഓണം വിപണി ആരംഭിച്ചു. നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന 25 ഓളം യൂണിറ്റുകളാണ് വിപണിയിൽ പങ്കെടുക്കുന്നത്. പച്ചക്കറിയും ശുദ്ധമായ വെള്ളിച്ചെണ്ണയിൽ പൊരിച്ച ബജ്ജി ഉൾപ്പെടെയുള്ള സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് ലഭിക്കും. ഓണം വിപണിയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യവില്പന ആർ. രാമചന്ദ്രൻ എം.എൽ.എ നഗരസഭാ ചെയർപേഴ്സൺ എം.ശോഭനയ്ക്ക് നൽകി നിർവഹിച്ചു.