പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ വനിതകളും കുട്ടികളും അടക്കമുള്ളവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. രാവിലെ അത്തപ്പൂക്കള മത്സരം, കസേരകളി, സുന്ദരിക്ക് പൊട്ടു തൊടീൽ, തിരുവാതിര, പ്രസംഗം, ഗുരുദേവ കൃതികളുടെ ആലാപനം, പെൻസിൽ ഡ്രോയിംഗ്, ഗുരുദേവ ക്വിസ് തുടങ്ങിയ നിരവധി മത്സരങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. വൈകിട്ട് ചേർന്ന സമാപന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ , യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ് ബാബു, എൻ. സുന്ദരേശൻ, അടുക്കളമൂല ശശിധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതികാ രാജേന്ദ്രൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീതി, യൂത്ത് മൂവ്മെൻറ് യൂണിയൻ പ്രസിഡന്റ് ഡി. ആർശ് ദേവ്, സെക്രട്ടറി ബിച്ചു ബിജു, സൈബർ സേന യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് ഓണ സദ്യയും നടന്നു.