ശാസ്താംകോട്ട: മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ 1990 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ സംഗമം സ്കൂളിൽ നടന്നു. അദ്ധ്യാപകർ ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.എം. ഇബ്രാഹിംകുട്ടിയേയും പൂർവഅദ്ധ്യാപകരെയും ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ഓണാഘോഷ പരിപാടികളും നടന്നു.
വേങ്ങ വഹാബ് അദ്ധ്യക്ഷത വഹിച്ചു. ശ്രീദേവിഅമ്മ, വി. തങ്കമണിയമ്മ, ജോൺ മത്തായി, കല്ലട വിജയകുമാർ, വി. രാധാകൃഷ്ണൻ, സൂസൻ ഇടിക്കുള, അബ്ദുൽ സലാം, സജീവ് കുമാർ, വഹീദ, എം.എ. റാഫി, ഗിരീഷ് കുമാർ, ജയകുമാർ, മുളവൂർ സതീഷ്, സന്തോഷ് കുമാർ, ഖാദർ കല്ലുകടവ്, നാദർഷ, പി.എം. നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.