പട്ടകടവ്: കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. പി. ജർമ്മിയാസിന്റെ പിതാവും ഐ.എൻ.ടി.യു.സി നേതാവുമായ പട്ടകടവ് മണലിൽ കുടുംബത്തിലെ പി.വി. പീറ്റർ (89) നിര്യാതനായി. കശുഅണ്ടി തൊഴിലാളി യൂണിയൻ രൂപീകരണത്തിനായി അന്തരിച്ച സി.എം. സ്റ്റീഫന്നൊടൊപ്പം തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തേവലക്ക, പന്മന, ചവറ, മൈനാഗപ്പള്ളി, പടിഞ്ഞാറെകല്ലട, ഗ്രാമപഞ്ചായത്തുകളിലെ കോൺട്രാക്ടർ കൂടിയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എൽസി. മറ്റു മക്കൾ: ശുഭ (റിട്ട. ഐ.സി.ഡി.എസ് ഓഫീസർ), ലൈലാമ്മ (പങ്കി),സാജൻ പീറ്റർ (വാട്ടർ അതോറിറ്റി, കായംകുളം), എം.പി. രാജു (ഇലക്ട്രിക് കോൺട്രാക്ടർ). മരുമക്കൾ: സ്റ്റാൻലി ക്രൂസ് (റിട്ട. ഇന്ത്യൻ റെയിൽവേ), ഡാനിയേൽ പാസ്ക്കർ (റിട്ട. ഗൾഫ്), ഷൈനി ജർമ്മിയാസ് (ബെൻസിഗർ ഹോസ്പിറ്റൽ, കൊല്ലം), അനുജ സാജൻ, ശോഭ (ഹോളി ട്രിനിറ്റി ആഗ്ലോ ഇന്ത്യൻ സ്കൂൾ തേവലക്കര).