കുണ്ടറ: അമ്പിപ്പൊയ്‌ക ഗുരുജി സേവസമിതിയുടെ ആഭിമുഖ്യത്തിൽ 31 കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് അമ്പിപൊയ്ക കളരി ക്ഷേത്രാങ്കണത്തിൽ നടന്ന യോഗം ആർ.എസ്.എസ് പ്രാന്തിയ സേവാപ്രമുഖ് എം.സി. വത്സൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ജില്ലാ വിഭാഗ് മീനാട് ഉണ്ണി ഓണക്കിറ്റുകൾ വിതരണം ചെയ്തു.
യോഗത്തിൽ വേണൂസ് കോളേജ് ഡയറക്ടർ വേണുഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ബേസ്ബാൾ അസോസിയേഷൻ കേരളാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശാരിക ശശികുമാറിനെ യോഗത്തിൽ അനുമോദിച്ചു. എം. സന്തോഷ് കുമാർ സ്വാഗതവും കളരി ശാഖാ ശിക്ഷക് പി.ടി. റിനറ്റ് നന്ദിയും പറഞ്ഞു.