09
ചാരായവുമായി എക്സൈസ് പിടിയിലായ നളിനിയും സഹായി സോമന്‍ കാണിയും

ഏരൂർ: ഭാരതീപുരത്ത് നടന്ന എക്‌സൈസ് റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് എട്ടര ലിറ്റർ വാറ്റ്ചാരായവും നാൽപ്പത് ലിറ്റർ കോടയും പിടിച്ചെടുത്തു. ഇതിന് പുറമേ കെ.എസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച ഒന്നര കിലോ കഞ്ചാവും പിടികൂടി. കിഴക്കൻ മേഖലയിൽ അഞ്ചൽ എക്‌സൈസ് നടത്തിവരുന്ന ശക്തമായ പരിശോധനയുടെ ഭാഗമായാണ് കിഴക്കൻ മലയോരപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയത്. ഭാരതീപുരം ദയാഭവനിൽ നളിനി, സഹായി സോമൻ കാണി എന്നിവരെയാണ് വാറ്റുചാരായവും കോടയുമായി പിടികൂടിയത്. തമിഴ് നാട്ടിൽ നിന്ന് ആലപ്പുഴയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശികളായ അനിൽ ബാബു (18), ജിജോ ജോർജ്ജ് (19) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ ജി. പ്രശാന്ത്, പ്രിവെന്റീവ് ഓഫീസർ ഷിബു പാപ്പച്ചൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഭിലാഷ്, ലിറ്റോ തങ്കച്ചൻ, റിഞ്ചോ വർഗീസ് ജയേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എന്നിവരാണ് റെയ്ഡിൽ പങ്കെടു​ത്തത്.