onam-vipani
ചിറക്കരയിൽ ആരംഭിച്ച ഓണ സമൃദ്ധി വിപണന മേള ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കാർഷിക വികസന ക്ഷേമ വകുപ്പിന്റെയും ചിറക്കര ഗ്രാമപഞ്ചായത്ത് കർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ഉളിയനാട് ജംഗ്ഷനിലെ ഹരിത രശ്മി സ്റ്റാളിൽ ആരംഭിച്ച ഓണ സമൃദ്ധി നാടൻ പഴം - പച്ചക്കറി വിപണനമേള ഇന്ന് സമാപിക്കും.

ജി.എസ്. ജയലാൽ എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.ആർ. ദിപു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ബിന്ദു സുനിൽ, ചാത്തന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എൻ. ഷിബുകുമാർ, കൃഷി ഓഫീസർ ഷെറിൻ എ. സലാം എന്നിവർ സംസാരിച്ചു.

കാർഷിക വികസന സമിതി അംഗങ്ങൾ, പച്ചക്കറി ക്ലസ്റ്റർ കൺവീനർ കർഷകർ എന്നിവർ പങ്കെടുത്തു.