കൊല്ലം: പ്രശസ്ത ബാലേ നടനും നടനരത്ന പുരസ്കാര ജേതാവുമായ തേവള്ളി ചിത്രാലയത്തിൽ കലാലയം ഗോപാലകൃഷ്ണൻ (78) നിര്യാതനായി. കൊല്ലം ചിത്രാലയ തീയറ്റേഴ്സ് സ്ഥാപകനും ആൾ കേരള ഡാൻസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഭാര്യ: സരോജിനി അമ്മ(റിട്ട. അദ്ധ്യാപിക), മകൾ:ചിത്ര വേണുഗോപാൽ (അദ്ധ്യാപിക). മരുമകൻ:വേണുഗോപാൽ. സംസ്കാരം ഇന്ന് രാവിലെ 10.30ന് മങ്ങാടുള്ള കുടുംബവീട്ടിൽ.