തൊടിയൂർ: കല്ലേലിഭാഗം ഹരിശ്രീയുടെ ഒാണാഘോഷം വിവിധ പരിപാടികളോടെ നടന്നു. രാവിലെ അത്തപ്പൂക്കള മത്സരത്തോടെയായിരുന്നു തുടക്കം. തുടർന്നു നടന്ന സാംസ്കാരിക സമ്മേളനം ജയചന്ദ്രൻ തൊടിയൂർ ഉദ്ഘാടനം ചെയ്തു. കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വി. ശിവൻ, അഡ്വ. ആർ. മനോജ്. ബി. ലൗവിന്ദരാജ്, വേണുഗോപാൽ , പ്രബിൻ, അജ്മൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.സുഭാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഖിൽ ആനന്ദ് നന്ദിയും പറഞ്ഞു. തുടർന്ന് പാട്ടുദേശം വിനേഷ് രാജ് നയിച്ച ഓർമ്മയുടെ ഓണച്ചെപ്പ് ,വിദ്യാർത്ഥികളുടെ ഓണ വിരുന്ന്, സമ്മാനദാനം എന്നിവ നടന്നു.