കൊട്ടിയം: പ്രളയത്തിൽ മുങ്ങിയ കേരളത്തെ പുനർനിർമ്മിക്കാൻ സംഗീത നിശയുമായി ഗായക സംഘം. ജില്ലയിലെ പ്രൊഫഷണൽ ഗായകരുടെ സംഘടനയായ സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷനാണ് സംഗീത നിശയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണം നടത്തുന്നത്. കൊട്ടിയം ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് പാട്ട് പാടി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഗീതനിശ നടത്തി ശേഖരിക്കുന്ന തുക മുഖ്യമന്ത്രിക്ക് നേരിട്ട് നൽകുമെന്ന് എസ്.എ.എ പ്രസിഡന്റ് എൽ.എഫ്. ക്രിസ്റ്റഫറും സെക്രട്ടറി കെ.കെ. അനന്തകൃഷ്ണനും പറഞ്ഞു.