പരവൂർ: പരവൂർ പൂതക്കുളം മേഖലയിലെ പ്രവാസികളായ മലയാളികളുടെ സംഘടനയായ നോർപ്പയുടെ (നോൺ റസിഡന്റ് സൗത്ത് പരവൂർ അസോസിയേറ്റ്) ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും ചികിത്സാ സഹായവിതരണവും കോട്ടപ്പുറം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്നു. റിട്ട. ഡിവൈ.എസ്.പി ടി.കെ. വിജയനാഥ് ഉദ്‌ഘാടനം ചെയ്തു. നോർപ്പ മുൻ പ്രസിഡന്റ് ജി. ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ സഹകരണ ബാങ്ക് പ്രസിഡന്റ് ജെ. വിജയകുമാരകുറുപ്പ്, ജിജോ ജി. പരവൂർ, ഉണ്ണി, ദേവരാജൻ എന്നിവർ സംസാരിച്ചു. 7 സ്കൂളുകളിലെ 14 വിദ്യാർത്ഥികൾക്ക് അവാർഡും, 8 മുതൽ 10 വരെ ക്ലാസുകളിലെ 10 കുട്ടികൾക്ക് പഠന സ്കോളർഷിപ്പും നോർപ്പയുടെ ഒരു ആജീവനാന്ത അംഗത്തിന് ചികിത്സാസഹായവും നൽകി.