പുനലൂർ: പുനലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ. അത്തപ്പൂക്കളം ഒരുക്കൽ, ഓണ സദ്യ തുടങ്ങിയവ ഉണ്ടായിരുന്നു.
ബാങ്ക് പ്രസിഡന്റ് എ.ആർ. കുഞ്ഞുമോൻ, സെക്രട്ടറി എ.ആർ. നൗഷാദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ ഉണ്ണിത്താൻ, എസ്. സുമേഷ്, ജെ. ഡേവിഡ്, ജീവനക്കാരായ മെയിൻ ബ്രാഞ്ച് മാനേജർ അജയൻ, ചീഫ് അക്കൗണ്ടന്റ് ലീന, സിനി, വി.എസ്. പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.