kundara
വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതി പ്രകാരം എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ നിർവഹിക്കുന്നു

കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ‌ഡോ. ജി. ജയദേവൻ നിർവഹിച്ചു. പട്ടംതുരുത്ത് എസ്.കെ.എസ് നിവാസിൽ പരേതനായ സന്തോഷിന്റെ ഭാര്യ അനീജയ്ക്കാണ് പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകുന്നത്.

തകരഷീറ്റ് കൊണ്ട് നിർമ്മിച്ച ഷെഡിലാണ് ഓട്ടിസം ബാധിച്ച കുഞ്ഞുൾപ്പെടെയുള്ള അനീജയുടെ മൂന്നംഗ കുടുംബ കഴിയുന്നത്. ഭവന നിർമ്മാണത്തിനായി ഇതുവരെയും സർക്കാർ ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിച്ചിട്ടില്ല. 4.5 ലക്ഷം രൂപയാണ് വീട് നിർമ്മിക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

ചടങ്ങിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ബി.ബി. ഗോപകുമാർ,​ കാവേരി രാമചന്ദ്രൻ,​ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. ഷാജി,​ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ,​ വനിതാസംഘം സെക്രട്ടറി ലീനാറാണി തുടങ്ങിയവർ പങ്കെടുത്തു.