nanma
കാവനാട് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ രോഗികൾക്കുള്ള ധനസഹായ വിതരണം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാവനാട് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൃക്കരോഗികൾക്കും ക്യാൻസർ രോഗികൾക്കുമുള്ള ധനസഹായ വിതരണം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ശ്രീഭൂതനാഥ എൻ.എസ്.എസ് 2139-ാം നമ്പർ കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ചോനേഴത്ത് ശശി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ജയചന്ദ്രക്കുറുപ്പ് വയോധികരെ ഓണക്കോടി നൽകി ചടങ്ങിൽ ആദരിച്ചു. വാർ‌ഡ് കൗൺസിലർ രാജലക്ഷ്മി ചന്ദ്രൻ ഡയബറ്റിക് രോഗികൾക്കുള്ള മരുന്ന് വിതരണം ചെയ്തു. ജ്യോതിപ്രകാശ്, അൽഫോൺസ് ഫിലിപ്പ്, ശങ്കരനാരായണപിള്ള, നിസാർ, അമ്മിണി എന്നിവർ സംസാരിച്ചു. ജോസ് ബർണാ‌ഡ് സ്വാഗതവും മോഹനചന്ദ്രൻപിള്ള നന്ദിയും പറഞ്ഞു.