min-k-raju

കൊല്ലം: നമ്മുടെ അഞ്ചൽ വാട്സ് ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായവും ഓണക്കിറ്റുകളും വിതരണവും ചെയ്തു. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മനോഹരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് രഞ്ജു സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, ജില്ലാ പഞ്ചായത്തംഗം കെ.സി. ബിനു. ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ മുരളി, പഞ്ചായത്ത് അംഗം നസീമ, കൂട്ടായ്‌മ രക്ഷാധികാരി പി.ടി. സുനിൽകുമാർ, മുൻ പ്രിൻസിപ്പൽ എ. നൗഷാദ്, പി. അശോക് കുമാർ, വിഷ്ണു മഹാലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.