paravur
നെടുങ്ങോലം ഗവ. രാമറാവു ആശുപത്രിയിൽ നടന്ന പാലിയേറ്റിവ് കെയർ വിഭാഗം രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം ഡോ. അശ്വതി നിർവഹിക്കുന്നു

പരവൂർ: പരവൂർ മുനിസിപ്പാലിറ്റി, പി. രവീന്ദ്രൻ ഫൗണ്ടേഷൻ, നെടുങ്ങോലം ഗവ. രാമറാവു ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ വിഭാഗം രോഗികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. ഡോ. അശ്വതി രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം നിർവഹിച്ചു. യോഗത്തിൽ എം.എസ്.സി ജിയോഗ്രഫി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എസ്. കൃപയെ അനുമോദിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ്, നെടുങ്ങോലം രഘു, കെ. ശ്രീധരൻ, സ്മിത, സി.ആർ. വിജയകുമാരൻപിള്ള, പി.എസ്. രാജേന്ദ്രൻ, എസ്. സജൻ എന്നിവർ സംസാരിച്ചു.