ഓച്ചിറ: മതങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുവാനുള്ളതല്ലെന്നും മതങ്ങളുടെ കൂടിചേരലാണ് രാജ്യനന്മക്ക് ആവശ്യമെന്നും അതിനുള്ള ഒരു ഓർമ്മപെടുത്തലാണ് ഓണമെന്നും സി.ആർ. മഹേഷ് അഭിപ്രായപെട്ടു. ഐ.എൻ.ടി.യു.സി ഓച്ചിറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.എം.കെ സത്താർ അദ്ധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ മുഖ്യപ്രഭാഷണം നടത്തി. ആർ. രാജേഷ് കുമാർ, കെ.കെ. സുനിൽകുമാർ, ബി.എസ്. വിനോദ്, അയ്യാണിക്കൽ മജീദ്, കെ.ബി. ഹരിലാൽ, കയ്യാലത്തറ ഹരിദാസ്, എസ്. സുൽഫിഖാൻ, ബിയ സെവന്തികുമാരി, ബേബി വേണുഗോപാൽ, എച്ച്.എസ്. ജയ് ഹരി, കെ.വി. വിഷ്ണുദേവ്, നിസാം സേട്ട്, കെ.എസ്. കിരൺ തുടങ്ങിയവർ സംസാരിച്ചു