കുണ്ടറ: എസ്.എൻ.ഡി.പി യോഗം 514-ാം നമ്പർ തൃക്കടവൂർ കുരീപ്പുഴ ശാഖയിൽ പുതുതായി നിർമ്മിച്ച ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ സമർപ്പണവും പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും നടന്നു. ചെങ്ങന്നൂർ ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ പ്രതിഷ്ഠാകർമ്മം നിർവഹിച്ചു. ഗുരുമന്ദിര സമർപ്പണവും മന്ദിരത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കുണ്ടറ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ബി.ബി. ഗോപകുമാർ നിർവഹിച്ചു. പ്രസിഡന്റ് ഷൈജു പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുമന്ദിര നിർമ്മാണ ശിൽപ്പികളെ ചടങ്ങിൽ ആദരിച്ചു. കെ. നകുലരാജൻ, യൂത്ത് മൂവ്മെന്റ് കൺവീനർ എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. എസ്. സുഭഗൻ സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.