ഓച്ചിറ: തഴവ രണ്ടാം വാർഡ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പ്രളയദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്കും നിർദ്ധനർക്കുമുള്ള ഓണകിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം തഴവ ബിജു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അഗം ഷാഹിദ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് ലത, സെക്രട്ടറി ശ്രീഷ, സുധർമ്മ എന്നിവർ സംസാരിച്ചു.