sndp
കുര ശാഖാ മന്ദിരത്തിന്റെ ഉത്ഘാടനം യൂണിയൻ പ്രസിഡന്റ് ബി.ബിജു നിർവഹിക്കുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 2224-ാം നമ്പർ കുര ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനവും മുൻ ഭാരവാഹികളെ ആദരിക്കലും ശാഖാ അങ്കണത്തിൽ നടന്നു. ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ബി. ബിജു നിർവഹിച്ചു. മുൻ ഭാരവാഹികളെ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ ആദരിച്ചു. ശാഖാ പ്രസിഡന്റ് മിനി ജയരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ സെക്രട്ടറി ആർ. സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ ജി. ആനന്ദൻ, യൂണിയൻ കൗൺസിലറും വനിതാസംഘം സെക്രട്ടറിയുമായ എസ്. ശശിപ്രഭ, യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ.പി. ഗണേശ്കുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം കെ. കൊച്ചുകുട്ടൻ, എസ്. സരീന, ദീപാ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറി ആർ. സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.