പടിഞ്ഞാറേക്കല്ലട: കഴിഞ്ഞ വർഷം ഓഗസ്റ്റിലെ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഫൈബർ വള്ളം കൊടുത്തു സഹായിച്ച റിസോർട്ട് ഉടമയ്ക്ക് ഒരു വർഷം കഴിഞ്ഞിട്ടും വള്ളത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല. പുനലൂർ പ്രണവം ആശുപത്രിയിൽ കുടുങ്ങിപ്പോയ 120 ലധികം ആളുകളെ രക്ഷപ്പെടുത്താൻ ഫൈബർ വള്ളം ലഭ്യമാക്കാൻ ജില്ലാ കളക്ടർ കിഴക്കേകല്ലട പൊലീസിന് നിർദേശം നൽകി. അതനുസരിച്ചാണ് മൺട്രോത്തുരുത്ത് കടപ്രം പ്രണവം റിസോർട്ടിലെ ഒരു ഫൈബർ വള്ളം റിസോർട്ട് ഉടമയും പ്രവാസിയുമായ ബൈജു നായർ വിട്ടുകൊടുത്തത്. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചു കിട്ടിയത് ഉപയോഗശൂന്യമായ വള്ളമാണ്. ഒരു ലക്ഷത്തിൽ അധികം രൂപ വിലയുള്ള വള്ളമാണിത്.