photo
പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ അവധിക്കാല ക്യാമ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ചാത്തന്നൂർ എ.സി.പി ജോർജ് കോശി ഒാണക്കോടി കൈമാറുന്നു

പാരിപ്പള്ളി: പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ത്രിദിന അവധിക്കാല ക്യാമ്പ് ചാത്തന്നൂർ എ.സി.പി ജോർജ് കോശി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഓണാഘോഷ പരിപാടികളിൽ വിശിഷ്ടാതിഥികളായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ അന്തേവാസികളും പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ഇവർക്ക് ഓണക്കോടിയും ഓണസദ്യയും ഒരുക്കി.

ഗ്രീൻപ്ലാനറ്റ് എന്ന വിഷയത്തിൽ പകൽക്കുറി വിശ്വൻ ക്ലാസെടുത്തു. സി.ഐ കെ. സുധീർ, പി.ടി.എ വൈസ് പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ, പ്രഥമാദ്ധ്യാപിക എം.എസ്. ലത, സി.പി.ഒമാരായ എ. സുഭാഷ്ബാബു, എൻ.ആർ. ബിന്ദു, ഡി.ഐ രാജേഷ്, ഡബ്ലിയു.ഡി.ഐ ബിന്ദു എന്നിവർ നേതൃത്വം നൽകി.