പത്തനാപുരം: പതിവുതെറ്റാതെ ഓണ സമ്മാനവുമായി കെ.ബി ഗണേശ് കുമാർ ആദിവാസി ഊരിലെത്തി. കുരിയോട്ടുമല ആദിവാസി കോളനിയിലാണ് ഉത്രാടത്തലേന്ന് ഓണക്കിറ്റുമായി എംഎൽ.എ എത്തുന്നത്. പുറംലോകം ഓണാഘോഷത്തിന്റെ സമൃദ്ധിയിലാകുമ്പോൾ കുരിയോട്ടുമലയിലെ ആദിവാസികൾ പലപ്പോഴും പട്ടിണിയിലായിരിക്കും.ഇതറിഞ്ഞാണ് വർഷങ്ങൾക്ക് മുമ്പ് ഓണസമ്മാനവുമായി എം.എൽ.എ എത്തിയത്.
സ്വന്തം പണമാണ് ഇതിനായി വിനിയോഗിക്കുന്നത്.കഴിഞ്ഞ വർഷം അമ്മയുടെ മരണം മൂലം ഓണം ആഘോഷിച്ചില്ലെങ്കിലും കുരിയോട്ടുമലയിലെ പതിവ് തെറ്റിച്ചിരുന്നില്ല.പരമ്പരാഗത ഓണപ്പാട്ട് പാടിയാണ് ഊര് വാസികൾ ഗണേശ് കുമാറിനെ വരവേറ്റത്. ബ്ലോക്ക് പഞ്ചായത്തംഗം എച്ച്.റിയാസ് മുഹമ്മദ്,
എ. നജീബ്ഖാൻ, ആർ.ആരോമലുണ്ണി, കോട്ടാത്തല പ്രദീപ്, ഹാരിസ്, റിയാദ്, അനീഷ് തലവൂർ, വിഷ്ണു കുമാർ, സഞ്ചു നടുത്തേരി, ശ്യാം ചേകം തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.